തിരൂരങ്ങാടി: ദാറുൽഹുദാ സ്റ്റുഡന്റ്സ് യുണിയൻ (ഡി.എസ്.യു) നാഷണൽ കോൺക്ലേവിന് തുടക്കമായി. വാഴ്സിറ്റിയുടെ കേരളേതര സംസ്ഥാനങ്ങളിലെ ഓഫ് കാമ്പസുകളിലെയും, യു.ജി കോളേജുകളിലെയും വിദ്യാർത്ഥി നേതാക്കൾ പങ്കെടുത്ത കോൺക്ലേവ് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. ജന.സെക്രട്ടറി യു.ശാഫി ഹാജി, ഡോ. ഹാഷിം നദ്‌വി ലക്നൗ, കെ.സി മുഹമ്മദ് ബാഖവി എന്നിവർ സംസാരിച്ചു.
ആദ്യ ദിനത്തിലെ വിവിധ സെഷനുകളിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, എൻ.പി ഹഫ്സൽ റഹ്മാൻ, സ്വഫ്വാൻ നാദാപുരം എന്നിവർ വിദ്യാർത്ഥി നേതാക്കളുമായി സംബന്ധിച്ചു.ആസാം, ബംഗാൾ, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, എന്നീ ആറ് സംസ്ഥനങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘടന നേതാക്കളും വാഴ്സിറ്റിയിലെ ഉര്‍ദു മീഡിയം വിദ്യാര്‍ത്ഥി പ്രതിനിധികളും സംബന്ധിക്കുന്ന കോൺക്ലേവ് വ്യാഴാഴ്ച സമാപിക്കും.