15 മണിക്കൂർ സമയം കൊണ്ട് വിശുദ്ധ ഖുർആൻ 30 ജുസ്അ് മനഃപാഠം ഓതി മമ്പുറം ഹിഫ്ള് കോളേജ് പൂർവ്വ വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് അനസ് വിളയിൽ ശ്രദ്ധേയനായി .
ഞായറാഴ്ച രാവിലെ 6:40 ന് തുടങ്ങി തിങ്കളാഴ്ച പ്രഭാതസമയം 1:31 നായിരുന്നു മനഃപാഠം ഓതൽ പൂർത്തീകരിച്ചത്. 15 മണിക്കൂർ കൊണ്ടാണ് ഈയൊരു സദുധ്യമം മുഹമ്മദ് അനസ് നിർവഹിച്ചത്.
വെറും 7 മാസം കൊണ്ട് ഖുർആൻ ഹിഫ്ള് പൂർത്തീകരിക്കുകയും നിലവിൽ ദാറുൽ ഹുദ സെക്കന്ററി വിദ്യാർത്ഥിയുമായ മുഹമ്മദ് അനസ് അബ്ദുസ്സലാം ബദ്രി, ആയിഷ എന്നിവരുടെ മകനാണ്.
ദാറുൽ ഹുദ സെക്രട്ടറി യു, ഷാഫി ഹാജി, രജിസ്ട്രാർ എംകെ ജാബിർ അലി ഹുദവി, എക്സാം കൺട്രോളർ പികെ നാസർ ഹുദവി, ഫിഖ്ഹ് ഡിപ്പാർട്മെന്റ് വിഭാഗം തലവൻ കെപി ജാഫർ കൊളത്തൂർ, മമ്പുറം ഹിഫ്ള് കോളേജ് ഉസ്താദുമാരായ ഹാഫിള് ഐനുൽ ഹഖ് ഉസ്താദ്, ഹാഫിള് ജൗഹർ ഹുദവി, ഹാഫിള് ഷബീർ അലി ഹുദവി, ശുഐബ് ഹുദവി എന്നിവർ സന്നിഹിതരായിരുന്നു.