ഇംഗ്ലീഷ് ജീവചരിത്ര പുസ്തകങ്ങള്‍ പ്രകാശിതമായി

തിരൂരങ്ങാടി: മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പന്ത്രണ്ട്  ഇംഗ്ലീഷ് പുസ്തകങ്ങള്‍ വാഴ്‌സിറ്റിയിലെ റിപ്പബ്ലിക്ദിന ആഘോഷ പരിപാടിയില്‍ വെച്ച് പ്രകാശിതമായി.

ഡിഗ്രി വിഭാഗം പ്രിന്‍സിപ്പള്‍ യൂസുഫ് ഫൈസി, രജിസ്ട്രാര്‍ ജാബിറലി ഹുദവിക്ക് പുസ്തകങ്ങള്‍ നല്‍കി പ്രകാശനം ചെയ്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തിലെ ഐതിഹാസിക വ്യക്തിത്വങ്ങളുടെ ലഘു ജീവചരിത്രങ്ങളാണ് ഇംഗ്ലീഷ് ഭാഷയില്‍ രചിക്കപ്പെട്ടത്.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം സയ്യിദ് അലവി തങ്ങള്‍, കുഞ്ഞാലി മരക്കാര്‍, ഉമര്‍ഖാദി, സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍, മാലാനാ മുഹമ്മദലി, മൗലാനാ ആസാദ്, വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ആലി മുസ്്‌ലിയാര്‍, വാരിയന്‍ കുന്നത്ത്, ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ എന്നിവയാണ് പ്രകാശിതമായ കൃതികള്‍.

വാഴ്‌സിറ്റിയിലെ ഡിഗ്രി/സെക്കണ്ടറി വിദ്യാർത്ഥികളായ ശരീഫ് കുന്നുംപുറം, ജൗഹർ ജഹാൻ കരിപ്പൂർ, ഫിദാഉൽ മുസ്ഥഫ (മഹാരാഷ്ട്ര), ജാസിൽ നീറാട്, തൗഫീഖ് വൈകത്തൂർ, അർഷബാൻ പട്ടേൽ (ഗുജറാത്ത്), ജുനൈദ് ഞെക്ലി, അദ്നാൻ തളിപ്പറമ്പ്, സഹദ് അഞ്ചരക്കണ്ടി, നസീൽ പന്തല്ലൂർ, ഫായിസുൽ ഹസൻ കിഴിശ്ശേരി, ബാസിത് മഹമൂദ് കൊടുവള്ളി എന്നിവരാണ്  രചനകൾ നിർവഹിച്ചത്.



Previous Post Next Post